പാലേരി: പാലേരി കന്നാട്ടി വയലില്‍ തീ പിടിച്ചു. കന്നാട്ടി കാരംകോട്ട് ഭാഗത്താണ് തീപിടുത്തമുണ്ടായത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. അഞ്ചേക്കറോളം വരുന്ന നെല്‍കൃഷി കഴിഞ്ഞ പാടങ്ങളാണ് കത്തി നശിച്ചത്.
സമീപവാസി സ്വന്തം വയലില്‍ തീ ഇട്ടപ്പോള്‍ ഉച്ച വെയിലില്‍ തീ ആളിക്കത്തുകയായിരുന്നു.
പേരാമ്പ്രയില്‍ നിന്നും എത്തിയ അഗ്‌നി രക്ഷാസേന തീ അണച്ചതിനാല്‍ കൂടുതല്‍ പാടങ്ങള്‍ കത്തുന്നത് ഒഴിവായി.
സ്റ്റേഷന്‍ ഓഫീസര്‍ സിപി ഗിരീഷിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സീനിയര്‍ ഓഫീസര്‍ ഐ. ഉണ്ണികൃഷ്ണന്‍, ഓഫീസര്‍മാരായ വി.കെ. ഷൈജു, കെ. അജേഷ്, മനോജ്, വിജേഷ്, സാരംഗ്, ഹോം ഗാഡുമാരായ അനീഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കൃഷി കഴിഞ്ഞ സമയമായതിനാല്‍ കാര്യമായ നാശനഷ്ടം ഉണ്ടായില്ല.
Paleri Kannatti field caught fire