ചക്കിട്ടപാറ: സംമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കു ഊന്നല്‍ നല്‍കി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ബജറ്റ്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വര്‍ഷത്തില്‍ 5000 കുടുംബങ്ങള്‍ക്ക് വീടുകളില്‍ കുടിവെള്ളം എത്തിക്കുന്നതിനു പദ്ധതിയുമായ് ഗ്രാമപഞ്ചായത്ത് ഇതിനായ് 41 കോടി രൂപ വിലയിരുത്തി.
826668390 കോടി രൂപ വരവും, 824743429 രൂപ ചിലവും 1924961 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. ബജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അവതരിപ്പിച്ചു.
സംസ്‌കാരിക നിലയത്തിനും ഭൂമി വാങ്ങുന്നതിനു 13 ലക്ഷം , പരംമ്പ്രാകത തൊഴിലാളികള്‍ക്ക് ടോയിലറ്റ് നിര്‍മ്മാണം 25 ലക്ഷം, ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ഇന്‍സന്റീവ്, കാലിതീറ്റ 38 ലക്ഷം, റോഡ് നവീകരണം 3 കോടി 24 ലക്ഷം,
പന്നി, കിടാരി, താറാവ് വളര്‍ത്തല്‍ 26 ലക്ഷം, മുതുകാട്-പറംമ്പല്‍ അംഗണവാടി കെട്ടിട നിര്‍മ്മാണം 50 ലക്ഷം, പഞ്ചായത്ത് ഓഫീസ് നവീകരണം 25 ലക്ഷം, തൊഴില്‍ നൈപുണ്യ വികസനം 10 ലക്ഷം,മുതുകാട്-നരിനട സബ്‌സെന്റര്‍ നവീകരണം 68 ലക്ഷം, മുതുകാട് വനിത സമുച്ചയം 16 ലക്ഷം, നരേന്ദ്രദേവ് കോളനി സംസ്‌കാരിക നിലയം 26 ലക്ഷം,
വന്യജീവി ശല്യം തടയല്‍ ജി.ഐ നെറ്റ് 6 ലക്ഷം, പന്നിക്കോട്ടൂര്‍ പി.എച്.സി 1 കോടി 36 ലക്ഷം , പന്നിക്കോട്ടൂര്‍ പി.എച്ച്,സി ആംമ്പുലന്‍സിനായ് 10 ലക്ഷം, പട്ടികജാതി തൊഴില്‍ സംരംഭത്തിനായ് 20 ലക്ഷം, കമ്മ്യുണിറ്റി ഹാല്‍ നവീകരണംവും, സൗന്ദര്യ വല്‍ത്കരണവും 1 കോടി 50 ലക്ഷം എന്നിവ വകയിരുത്തി.
വിവിധ മേഖലകളിലായ് 136 പദ്ധതികള്‍ നടപ്പിലാക്കും. ബജറ്റ് അവതരണത്തില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍ സി കെ ശശി അധ്യക്ഷത വഹിച്ചു.
Chakkittapara gram panchayat budget with emphasis on complete drinking water scheme