---
title: "ബീറ്റ്‌റൂട്ട് കൃഷിയില്‍ എ പ്ലസ്സുമായി വിദ്യാര്‍ത്ഥികള്‍ "
english_title: "Students with A Plus in Beet Cultivation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/103950/students-with-a-plus-in-beet-cultivation"
published_at: "2023-03-19T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416f363c66e4_OBIT_CARD_JPG.JPG"
keywords: []
---

# ബീറ്റ്‌റൂട്ട് കൃഷിയില്‍ എ പ്ലസ്സുമായി വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **ചിങ്ങപുരം :** വന്മുകം-എളമ്പിലാട് എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പറമ്പില്‍ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്‌റൂട്ട് കൃഷിയില്‍ നൂറ്‌മേനി വിളവെടുത്തു.

## Article Content

**ചിങ്ങപുരം :** വന്മുകം-എളമ്പിലാട് എം.എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പറമ്പില്‍ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്‌റൂട്ട് കൃഷിയില്‍ നൂറ്‌മേനി വിളവെടുത്തു.

മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട് വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വലുപ്പമുള്ള 28 കിലോയോളം ബീറ്റ്‌റൂട്ടാണ് വിളവെടുത്തത്. നാട്ടില്‍ അധികമാരും കൃഷി ചെയ്യാത്ത ബീറ്റ്‌റൂട്ട് കൃഷിയില്‍ വന്‍ വിളവ് ലഭിച്ചത് നാട്ടുകാര്‍ക്കും, രക്ഷിതാക്കള്‍ക്കും, കുട്ടികള്‍ക്കും കൗതുകമായി.

മുന്‍ വര്‍ഷങ്ങളില്‍ കാബേജ്, കോളിഫ്‌ലവര്‍ കൃഷിയിലും മികച്ച വിളവെടുപ്പ് നടത്തി കൃഷി വകുപ്പിന്റെതടക്കമുള്ള അംഗീകാരങ്ങള്‍ ഈ വിദ്യാലയത്തെ തേടിയെത്തിയിരുന്നു.

വിളവെടുപ്പുത്സവം മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത് അധ്യക്ഷയായി.

പ്രധാനാധ്യാപിക എന്‍.ടി.കെ.സീനത്ത്, എം.പി.ടി.എ. ചെയര്‍പെഴ്‌സണ്‍ സി.എം. സുനിത, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ.അബ്ദുറഹ്മാന്‍, സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ്, സി.ഖൈറുന്നിസാബി, വി.ടി. ഐശ്യര്യ, പി. നൂറുല്‍ഫിദ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/103950/students-with-a-plus-in-beet-cultivation)