പേരാമ്പ്ര: മുയിപ്പോത്ത് ഗ്രാമം സാംസ്‌കാരിക വേദിയുടെ അഭിമുഖ്യത്തില്‍ മുയിപ്പോത്ത് ടൗണില്‍ കുടിവെള്ള പദ്ധതി 'കുടിനീര്‍ തെളിനീര്‍' സൗകര്യം ഒരുക്കി.

ദാഹിച്ച് വലയുന്നവര്‍ക്കായി മുയിപ്പോത്ത് ടൗണില്‍ ബസ് സ്റ്റോപ്പിന്നു സമീപത്തായാണ് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ടൗണിലെ കച്ചവടക്കാര്‍ക്കും യാത്രക്കാര്‍ക്കും ഈ പദ്ധതി വളരെ ഉപകാരപ്രദമാണ്.
ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രസിഡണ്ട് വി. അര്‍ജ്ജുന്‍ അദ്ധ്യക്ഷനാി.
വി.കെ.ഗോപാലന്‍, എം.എം.മനോജ്, ജയന്‍ കോറോത്ത്, എന്‍.എം. ലത്തീഷ് കുമാര്‍, ഇ.പി.ചന്ദ്രന്‍, എ.കെ. ഷാജി, പി.യം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തോളമായി മുയിപ്പോത്ത് പ്രദേശത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താറുണ്ട് ഗ്രാമം സാംസ്‌കാരിക വേദി.
gramam samskarika vedi providing drinking water for the thirsty