ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ എല്‍എസ്എസ്, യുഎസ്എസ് വിജയികള്‍ക്കുള്ള അനുമോദനവും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.
പിഇസി കണ്‍വീനര്‍ ബിജുന സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ് അധ്യക്ഷത വഹിച്ചു. രമേശ് കാവില്‍ മുഖ്യാതിഥിയായിരുന്നു.
വാര്‍ഡ് അംഗങ്ങളായ എ.കെ. ഉമ്മര്‍, ആര്‍.പി. ഷോഭിഷ്, എം.എം. രഘുനാഥ്, ആദില നിബ്രാസ്, എ. ബാലകൃഷ്ണന്‍, പി. മോനിഷ, കെ.എം. ബിജിഷ, ഇ.കെ. സുബൈദ, പി. മുംതാസ് എന്നിവര്‍ സംസാരിച്ചു.
വിരമിക്കുന്ന അധ്യാപകരായ വി.പി. ഉണ്ണികൃഷ്ണന്‍, പയ്യത്ത് ബാബു, വി.വി. ഉഷാകുമാരി, വി. രാജീവന്‍, ടി. അബ്ദുള്‍ ലത്തീഫ്, കെ.കെ. വത്സല, എല്‍.പി. ശ്രീലത, സി. ശോഭന എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.
A farewell function and felicitation for the winners was organized at cheruvannur