നടുവണ്ണൂര്‍: നടുവണ്ണൂര്‍ ന്യൂ പ്രകാശ് കോളേജ് 1987 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടുവണ്ണൂര്‍ 'ഗ്രീന്‍ പെരേസ' ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രസിഡന്റ് കെ പ്രകാശന്‍ നടുവണ്ണൂര്‍ അധ്യക്ഷനായി.

ചടങ്ങില്‍ സെക്രട്ടറി കെ.സി. ഹരിദാസ് തിരുവോട് സ്വാഗതം പറഞ്ഞു. പേരാമ്പ്ര ട്രാഫിക് എസ്.ഐ വി.ഹമീദ് ഉദ്ഘാടനം ചെയ്തു.
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ടി. റാബിയ, ഗീത കാവില്‍, മനോജ് കാവില്‍, ബീന കാവില്‍, ഗീത അഞ്ചാംപീടിക, റീജ പെരവച്ചേരി, കൃഷ്ണന്‍ വാകയാട്, റിട്ട. സി.ഐ.എസ്.എഫ്. ജവാന്‍ നാരകശ്ശേരി സുരേഷ് ബാബു, ജോ. സെക്രട്ടറി ഉഷ നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
മനോജ് കാവില്‍, മനോജ് കൂട്ടാലിട, ഉഷ നടുവണ്ണൂര്‍, ദിവാകരന്‍ കൂട്ടാലിട എന്നിവരുടെ കവിതാലാപനവും ഗാനമേളയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തെ അവിസ്മരണീയമാക്കി.
വിവിധ കലാപരിപാടികള്‍ക്ക് ശേഷം വൈകുന്നേരത്തോടുകൂടി ചടങ്ങ് അവസാനിച്ചു. ബീന കാവില്‍ നന്ദി പറഞ്ഞു.
New Prakash College 1987 Batch Alumni Reunion