പേരാമ്പ്ര: അധ്യയനവര്‍ഷം കുട്ടികള്‍ ആര്‍ജിച്ച അറിവുകളും, പഠന മികവുകളും സാമൂഹികമായി പങ്കുവയ്ക്കാന്‍ പഠനോത്സവത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കി കല്‍പ്പത്തൂര്‍ എയുപി സ്‌കൂള്‍.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു.
പ്രധാന അധ്യാപിക സുഷമ.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ബിആര്‍സി കോര്‍ഡിനേറ്റര്‍ അനുശ്രീ ചന്ദ്രന്‍, പിടിഎ വൈസ് പ്രസിഡണ്ട് ശശി ഗംഗോത്രി, എംപിടിഎ ചെയര്‍പേഴ്‌സണ്‍ രമ്യ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഒരുക്കിയ ഫുഡ് ഫെസ്റ്റ് ആകര്‍ഷകമായി.
Kalpathur AUP school organized learning festival and food fair