കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗം മാര്‍ച്ച് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ പുതിയ പിഎംഎസ്എസ്‌വൈ ബ്ലോക്കിലേക്ക് മാറുന്നു.

അപകടം പറ്റിയവരെ കൊണ്ടുപോവുമ്പോള്‍ പഴയ കേഷ്വാലിറ്റി ബ്ലോക്കിലേക്ക് കയറ്റാതെ നേരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനും മാതൃശിശു ആശുപത്രിയും കടന്ന് കാരന്തൂര്‍ റോഡില്‍ ചെസ്റ്റ് ആശുപത്രി എത്തുന്നതിനു മുമ്പ് ഇടത് ഭാഗത്ത് കാണുന്ന പുതിയ പിഎംഎസ്എസ്‌വൈ ബ്ലോക്കിന്റെ ഗേറ്റിലൂടെ പ്രവേശിച്ച് അത്യാഹിത വിഭാഗത്തില്‍ എത്തിക്കുക.
ചിലപ്പോള്‍ ഓരോ സെക്കന്റും വിലപ്പെട്ടതാണ്.
Kozhikode Medical College's Emergency Department is shifting to a new block