പേരാമ്പ്ര: പേരാമ്പ്ര എ.യു.പി.സ്‌കൂളില്‍ നിര്‍മ്മിച്ച പ്രീപ്രൈമറി കെട്ടിടവും പേരാമ്പ്ര എം.എല്‍.എ.യുടെ ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനം എം.എല്‍.എ. ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

പ്രീപ്രൈമറി കെട്ടിടത്തോടനുബന്ധിച്ചുള്ള ശിശുസൗഹൃദ പാര്‍ക്കിന്റേയും ഗാര്‍ഡന്റേയും ഉദ്ഘാടനം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് സുബീഷ് ടി. അധ്യക്ഷത വഹിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പേരാമ്പ്ര എ.ഇ.ഒ. ലത്തീഫ് കരയത്തൊടിക്ക് വാര്‍ഡ് മെമ്പര്‍ പി ജോനയും സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന കായികാധ്യാപകന്‍ കെ.കെ സുരേഷിന് മാനേജര്‍ അലങ്കാര്‍ ഭാസ്‌ക്കരനും ഉപഹാരങ്ങള്‍ നല്‍കി.
പ്രധാനാധ്യാപിക കെ.പി. മിനി സ്വാഗതവും പി.പി.മധു നന്ദിയും പറഞ്ഞു. ഇ.വിശ്വനാഥന്‍, ബിനുഷ പ്രശാന്ത്, ഷഹന കെ., നിര്‍മ്മല ദാസന്‍, ബൈജു ആയടത്തില്‍, കെ.പി ജയരാജന്‍, പി.കെ. സ്മിത, വി.പി ചന്ദ്രി, കെ. ഷംന, എ.ആര്‍. അന്‍ഷിവ് എന്നിവര്‍ സംസാരിച്ചു.
Perampra AUP School Pre-Primary building and modernized computer lab