പേരാമ്പ്ര: നേത്രദാനം മഹാധാനം എന്ന മുദ്രാവാക്യത്തോടെ ആരംഭിച്ച കൂത്താളി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡ് എ.ഡിഎസ് വാര്‍ഷികാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു ഉദ്ഘാടനം ചെയ്തു.

പത്താം വാര്‍ഡ് മെമ്പര്‍ കെ.പി സജീഷ് അധ്യക്ഷനായി. നാട്ടിലെ മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും നേത്രദാന സമ്മതപത്രം ഒപ്പ് വച്ചു കൂത്താളി പിഎച്ച്സ്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ദര്‍ശന്‍ കിടാവിനെ സിഡിഎസ് മെമ്പര്‍ കൃഷ്ണവേണി ഏല്‍പ്പിച്ചു.
വാര്‍ഡിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ശങ്കരന്‍ പുതിയോട്ടിലിനെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ടി.പി സരള മുഖ്യഥിതിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.എം അനൂപ് കുമാര്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ രാഗിത, നാലാം വാര്‍ഡ് മെമ്പര്‍ വി ഗോപി, മുന്‍ മെമ്പര്‍ രാമദാസ്, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളായ രാജന്‍ കെ പുതിയേടത്, പി കൃഷ്ണദാസ്, ഇ.കെ ജയദേവന്‍ തുടങ്ങിയവരും സംസാരിച്ചു.
സിഡിഎസ് മെമ്പര്‍ കൃഷ്ണവേണി സ്വാഗതവും എഡിഎസ് മെമ്പര്‍ കെ.പി പത്മിനി റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
Koothali Gram Panchayat 10th Ward ADS Anniversary Celebration