ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് ചെങ്കോട്ടക്കൊല്ലിയില്‍ നവീകരിച്ച അംഗന്‍വാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം രാജേഷ് തറവട്ടത് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു വത്സന്‍, ബിന്ദു സജി, ആലീസ് എന്നിവരും രജനി സുരേന്ദ്രന്‍, എം.ഡി. വത്സമ്മ, സിസിലി കൊമ്മറ്റം, കെ.എസ്. സൂരജ് എന്നിവരും സംസാരിച്ചു.
The renovated Anganwadi was inaugurated at chengottakolli