പാലേരി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു.

ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലം മുതല്‍ പാലേരി ടൗണ്‍ വരെയാണ് മാര്‍ച്ച് നടത്തിയത്.
യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ ആനേരി നസീര്‍ കണ്‍വീനര്‍ പ്രകാശന്‍ കന്നാട്ടിക്ക് ദീപം കൈമാറി മാര്‍ച്ച് ആരംഭിച്ചു.
പാലേരിയില്‍ നടന്ന സമാപനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.
എസ്.പി. കുഞ്ഞമ്മത് സംസാരിച്ചു. പ്രകാശന്‍ കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ പുതുക്കോട്ട് രവി നന്ദിയും പറഞ്ഞു.
കെ.വി. രാഘവന്‍, കല്ലൂര്‍ മുഹമ്മദലി, ഇ.വി. രാമചന്ദ്രന്‍, മൂസ കോത്തമ്പ്ര, എന്‍.പി. വിജയന്‍, എ.പി. അബ്ദുറഹിമാന്‍, വി.പി. ഇബ്രാഹിം, എസ്. സുനന്ദ്, കെ.കെ. വിനോദന്‍, ശിഹാബ് കന്നാട്ടി, പാളയാട്ട് ബഷീര്‍, വിനോദന്‍ കല്ലൂര്‍, എന്‍, ചന്ദ്രന്‍, മാളിക്കണ്ടി അഷ്റഫ്, അരുണ്‍ പെരുവന, മൂശാരി മൊയ്തു, മുഹമ്മത് കല്ലൂര്‍, സുബൈര്‍ മടത്തും കണ്ടി, കെ.ടി. ലത്തീഫ്, കെ.എം. ഇസ്മായില്‍, നിധീഷ് നരിക്കലങ്ങാട്ട്, കെ.എം. അഭിജിത്ത് എന്നിവര്‍ പങ്കെടുത്തു.
UDF workers organized a night march at paleri