പാലേരി : വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്കി ഇഫ്താര്‍ വിരുന്നൊരുക്കി.

മാനേജ്‌മെന്റ് കമ്മിറ്റി, പിടിഎ, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലൊരുക്കിയ ഇഫ്താര്‍ വിരുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് വഹീദ പാറേമ്മല്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പി.കെ നവാസ് ഇഫ്താര്‍ സന്ദേശം നല്‍കി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. റീന, കെ.വി. മാനേജര്‍, കുത്തിക്കണ്ണന്‍, എന്‍.പി. വിജയന്‍, കെ.ടി. മൊയ്തി, കെ.കെ. ഭാസ്‌ക്കരന്‍, എന്‍.ഇ. ചന്ദ്രന്‍, കിഴക്കയില്‍ ബാലന്‍, അബ്ദുള്ള സല്‍മാന്‍, കെ.ജി. രാമനാരായണന്‍, പി.ടി. സുരേന്ദ്രന്‍, മുസ്തഫ പാലേരി എന്നിവര്‍ സംസാരിച്ചു.
പ്രധാനധ്യാപകന്‍ വി. അനില്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി കെ. ദാമോദരന്‍ നന്ദിയും പറഞ്ഞു.
Iftar party was organized at Vadakumbad Higher Secondary School