പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് 2023 മെഗാ ശുചീകരണം സംഘടിപ്പിച്ചു.

മലബാറിന്റെ ടൂറിസം കലണ്ടറില്‍ ഇടം പിടിക്കും വിധം ആസൂത്രണം ചെയ്ത പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന് വേണ്ടി പെരുവണ്ണാമൂഴി ഡാം സൈറ്റ് പ്രദേശത്ത് നിര്‍മിക്കുന്ന ഫെസ്റ്റ് നഗരി, കാര്‍ണിവല്‍ മൈതാനം, എക്‌സിബിഷന്‍ സെന്ററുകള്‍ തുടങ്ങിയവയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ മെഗാ ശുചീകരണ പരിപാടിയോടെ ആരംഭിച്ചു.
പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചു സംഘടിപ്പിക്കുന്ന ടൂറിസം ഫെസ്റ്റ്, ഓരോ ദിവസവും പതിനായിരത്തിലേറെ ജനങ്ങള്‍ പങ്കെടുക്കുന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് ഈ മെഗാ ശുചീകരണ യജ്ജം സംഘടിപ്പിച്ചത്.
ഫെസ്റ്റ് ദിവസങ്ങളില്‍ 50 ഹരിത സേന അംഗങ്ങള്‍ ഫെസ്റ്റ് നഗരി പൂര്‍ണമായും വൃത്തിയാക്കി മാറ്റുന്നതിനുള്ള പ്ലാനും സംഘാടകര്‍ സ്വീകരിച്ചിട്ടുണ്ട്.
ആയിരത്തിലേറെ പൊതുജനങ്ങള്‍ പങ്കെടുത്ത പരിപാടി ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കണ്‍വീനര്‍ പി.പി. രഘുനാഥ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സി.കെ. ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വത്സന്‍, അംഗങ്ങളായ എം.എം. പ്രദീപന്‍, ആലീസ്, ബിന്ദു സജി, വിനിഷ ദിനേശന്‍, ലൈസ ജോര്‍ജ്, രാജേഷ് തരവട്ടത്ത്, വിനീത മനോജ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.സി. സുരാജന്‍, എ.ജി. രാജന്‍, ബിജു ചെറുവത്തൂര്‍, വി.കെ. ഷിനിത്, ഷെമിന്‍ ആസ്മിന്‍, വി.വി. കുഞ്ഞിക്കണ്ണന്‍ എന്നിവരും പങ്കെടുത്തു.
Peruvannamoozhi Tourism Fest 2023; A mega cleanup was organized