പേരാമ്പ്ര: മന്ത്രി റോഷി അഗസ്റ്റിന്‍ കെ.എസ് മൗലവിയെ കാണാനെത്തി.

മുസ്ലിംലീഗിന്റെ സമന്നത നേതാവും മുന്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ജനാബ് കെ.എസ്. മൗലവിയെ കാണാന്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വെള്ളിയൂരിലെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചു.
ആദ്യമായി പേരാമ്പ്രയില്‍ മത്സരിച്ച സമയത്ത് തന്റെ വലംകൈയായി പ്രവര്‍ത്തിച്ച ജനാബ് കെ.എസ്. മൗലവിയുമായുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) നേതാക്കളായ കെ.കെ. നാരായണന്‍, കെ.എം. പോള്‍സണ്‍, എന്‍ജിഒ ഫ്രണ്ട് നേതാവ് കെ.പി. സമീര്‍, ഡോക്ടര്‍ കെ.വി. അബു, ഇ.ടി. ഹമീദ്, കെ.എം. നസീര്‍, മക്കളായ ഡോക്ടര്‍ കെ.എം. നസീര്‍, മുനീര്‍ എന്നിവര്‍ മന്ത്രി റോഷി അഗസ്റ്റിന് ഒപ്പമുണ്ടായിരുന്നു.
Minister Roshi Augustine came to meet KS Maulavi at velliyoor