ചക്കിട്ടപാറ : കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.എം. മാണിയുടെ ഓര്‍മക്കായി ചക്കിട്ടപ്പാറ സിന്റോ കോച്ചേരിക് നിര്‍മിച്ചു നല്‍കുന്ന കാരുണ്യ ഭവന് തറക്കല്ലിട്ടു.

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ചക്കിട്ടപാറ സെന്റ് ആന്റണിസ് ചര്‍ച്ച് വികാരി ഫാ. മില്‍ട്ടണ്‍ മുളങ്ങാശ്ശേരി വെഞ്ചിരിച്ചു കര്‍മം നടത്തി.
ബേബി കപ്പുകാട്ടില്‍, കെ.കെ നാരായണന്‍, കെ.എം. പോള്‍സണ്‍, ബോബി ഓസ്റ്റിന്‍, സുരേന്ദ്രന്‍ പാലേരി, ബോബി മൂക്കന്‍തോട്ടം, വിജി വിനോദ്, അരുണ്‍ ജോസ്, ജെയ്‌സണ്‍ ജോസഫ്, ജോസുക്കുട്ടി, പുരയിടത്തില്‍ ജോയി പനമറ്റത്തില്‍, എല്‍സി കുറ്റികാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.
K.M. Mani Karunya Bhavan Minister Roshi Augustine laid the foundation stone