---
title: "ചരത്തിപാറ സാംസ്‌കാരിക നിലയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "A blood donation camb is being organized at Charathipara cultural center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/112525/a-blood-donation-camb-is-being-organized-at-charathipara-cultural-center"
published_at: "2023-05-04T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64538ba543e2d_1_b_d.jpg"
keywords: []
---

# ചരത്തിപാറ സാംസ്‌കാരിക നിലയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** ** പാലേരി:** മംഗലശ്ശേരി നീലകണ്ഠന്‍മാര്‍ കൂട്ടായ്മയും, ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് ഇന്‍സ്റ്റിട്യൂട്ടിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

** പാലേരി:** മംഗലശ്ശേരി നീലകണ്ഠന്‍മാര്‍ കൂട്ടായ്മയും, ഹോപ്പ് ബ്ലഡ് ഡോണേഴ്‌സ് ഗ്രൂപ്പും, എംവിആര്‍ ക്യാന്‍സര്‍ സെന്റര്‍ ആന്റ് ഇന്‍സ്റ്റിട്യൂട്ടിന്റെയും സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

2023 മെയ് 07 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ 1 മണിവരെ ചരത്തിപാറ സാംസ്‌കാരിക നിലയത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

അനുദിനം ആശുപത്രികളിലെ രക്തബാങ്കുകളിലും ആശുപത്രിയില്‍ എത്തുന്ന രോഗികളും രക്തക്ഷാമം നേരിടുകയാണ്.

പ്രാദേശിക തലത്തില്‍ രക്തദാന ക്യാമ്പുകള്‍ നടത്തിയും ഹോസ്പിറ്റലുകളിലേക്ക് ദാതാക്കളെ എത്തിച്ചും മാതൃകാപരമായ പ്രവര്‍ത്തനം നടത്തുക എന്നതാണ് ഈ ക്യാമ്പിന്റെ ലക്ഷ്യം.

ഇ.വി. ആനന്ദന്‍ പരിപാടിയില്‍ മുഖ്യ അഥിതിയായി ചങ്ങരോത്തിന്റെ ജനകീയ ഡോക്ടര്‍ (മെഡിക്കല്‍ ഓഫീസര്‍ എഒഇ ചങ്ങരോത്ത), ജി. രവിമാഷ് (സാമൂഹിക പ്രവര്‍ത്തകന്‍, കഥാകൃത്ത്) എന്നീ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : കെ.ടി. സുമേഷ് (ഹോപ്പ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് മെമ്പര്‍) 9745 7 8 68 38, കെ.ആര്‍. അനില്‍ (മംഗലശ്ശേരി നീലകണ്ഠന്‍മാര്‍ കൂട്ടായ്മ - സെക്രട്ടറി) 8136 88 93 08 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/112525/a-blood-donation-camb-is-being-organized-at-charathipara-cultural-center)