ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് നല്‍കിയ ബോട്ടില്‍ ബൂത്ത് ഉദ്ഘാടനം ചെയ്തു.

മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കര്‍ഷകസംഘം ചക്കിട്ടപാറ മേഖല കമ്മിറ്റിയുടെ ആവിശ പ്രകാരമാണ് ഗ്രാമപഞ്ചായത്ത് ബോട്ടില്‍ ബൂത്ത് നല്‍കിയത്.
പറമ്പല്‍ മീന്‍തുള്ളി പാറയുടെ സമീപത്ത് സ്ഥാപിച്ച ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വഹിച്ചു.
വാര്‍ഡ് അംഗം എം.എം .പ്രദീപന്‍, കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് പി.പി രഘുനാഥ്, എം.ബി പ്രകാശന്‍, ഐ. സുരേഷ്, കെ. ലത്തീഫ്, സെബാസ്റ്റിയന്‍ മണിക്കൊമ്പേല്‍, മധു പാത്തിചാലില്‍, പി.എം വേണുഗോപാല്‍, പത്മനാഭന്‍ പൊക്കയില്‍, എ.സി രാഘവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
A boat booth was set up near Chakkittapara Parambal Meentulli Para