പെരുവണ്ണാമൂഴി : പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്ക് കോഴിയും കൂടും വിതരണം ചെയ്തു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കള്‍ക്കുള്ള കോഴി - കോഴി കൂട് എന്നിവയുടെ വിതരണോല്‍ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു.
പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിലാവിഷ്‌ക്കരിച്ച പദ്ധതിയില്‍ ഒരു ഗുണഭോക്താവിനു കോഴിക്കും കൂടിനുമായി മൊത്തം 3500 രൂപ കണക്കാക്കി 42 പേര്‍ക്കാണു നല്‍കുന്നത്.
കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. രാധാകൃഷ്ണന്‍ പദ്ധതി വിശദീകരണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അധ്യക്ഷത വഹിച്ചു. സബ് ജക്ട് മാറ്റര്‍ സ്‌പെഷലിസ്റ്റ് ഡോ.കെ.എം. പ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എസ്.ടി പ്രൊമോട്ടര്‍ അനു എസ്.രാജ് നന്ദിയും പറഞ്ഞു.
പ്രകൃതി കൃഷി, ചെറുധാന്യത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ക്ലാസ്സെടുത്തു.
Chicken and cages were distributed to Scheduled Caste beneficiaries at peruvannamoozhi