ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിനെയും, മരുതോങ്കര ഗ്രാമപഞ്ചായത്തിനെയും, വടകര കൊയിലാണ്ടി താലൂക്കുകളെയും, നാദാപൂരം, പേരാമ്പ്ര മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന മറ്റൊരു പാലം കൂടി യാഥാര്‍ഥ്യമാകുന്നു.

പ്രദേശത്തുകാരുടെ വളരെ കാലത്തെ ആവശ്യമായിരുന്ന കടന്തറ പുഴക്ക് കുറുകേ എക്കല്‍ പാലമാണ് യാഥാര്‍ഥ്യമാകുന്നത്.
ഇരു പഞ്ചായത്തുകളെയും ബന്ധിപ്പിച്ച് കുറത്തിപ്പാറയില്‍ ലിനി സ്മാരക ഇരുമ്പ് പാലം കഴിഞ്ഞ ദിവസമാണ് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.
എക്കല്‍ പാലത്തിന്റെ ആലോചന യോഗം പൂഴിത്തോട് വനസംരക്ഷണ സമിതി ഓഫീസില്‍ നടന്നു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ആലോചനയോഗം ഉദ്ഘാടനം ചെയ്തു. സി.കെ ശശി, ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
Ekkal bridge across the Kadanthara River is a reality at chakkittappara