പേരാമ്പ്ര : തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സിന് മുന്നില്‍ സമരക്കാരും വ്യാപാരികളും തമ്മില്‍ കയ്യാങ്കളി . ഏഴ് തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ച് വിട്ടതിനെതിരെയാണ് ഇവിടെ സമരം നടക്കുന്നത്.

എന്നാല്‍ വിക്ടറി തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതോടെ സമരസമിതി സമരം ശക്തമാക്കി. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിനായി പൊലീസ് സമരസമിതി നേതാക്കളോടും വ്യാപാരി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. പ്രകടനം വിക്ടറിയുടെ മുന്നിലെത്തിയതോടെ സമരക്കാര്‍ പ്രകടനം തടയുകയായിരുന്നു . തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിലേക്കും കാര്യങ്ങള്‍ നീങ്ങുകയായിരുന്നു . സ്ഥലത്തുണ്ടായിരുന്ന പൊലീസ് നടത്തിയ ഇടപെടലാണ് പ്രശ്‌നം രൂക്ഷമാകാതിരിക്കാന്‍ കാരണം.
Clashes between protesters and traders in front of Victory Tiles at perambra