പേരാമ്പ്ര : തൊഴിലാളി സമരം നടക്കുന്ന പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് തുറന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിക്കുകയായിരുന്നു.
ഏഴ് തൊഴിലാളികളെ മാനേജ്‌മെന്റ് പിരിച്ച് വിട്ടതിനെതിരെയാണ് ഇവിടെ സമരം നടന്നത്. എന്നാല്‍ വിക്ടറി തുറന്ന് പ്രവര്‍ത്തിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നു. ഇതോടെ സമരസമിതി സമരം ശക്തമാക്കുകയും ചെയ്തു.
സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. പ്രശ്‌നപരിഹാരത്തിനായി പൊലീസ് സമരസമിതി നേതാക്കളോടും വ്യാപാരി നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥാപനം തുറക്കാനാവശ്യമായ നടപടികളിലേക്ക് നീങ്ങിയത്.
പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് വിക്ടറി ടൈല്‍സ് തുറക്കാനാവശ്യമായ നടപടികള്‍ പൊലീസ് സ്വീകരിച്ചത്.
ഇതിനിടയില്‍ ഇന്ന് ഉച്ചയോടെ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയിലേക്കും കാര്യങ്ങള്‍ നീങ്ങുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
perambra Victory Tiles opened where labor strike is taking place