പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കായി മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചു.

സ്ത്രീ സ്വാശ്രയത്വം, സംരംഭകത്വം, ശാക്തീകരണം എന്ന ലക്ഷ്യവുമായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്ന മൈക്രോ ക്രെഡിറ്റ് പദ്ധതിയുടെ ഭാഗമായിട്ടാണ് പേരാമ്പ്ര ഉപജില്ല ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നൊച്ചാട് ഗ്രാമപഞ്ചായത്ത് സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടങ്ങള്‍ക്കായി മൂന്നു കോടി രൂപ മൈക്രോ ക്രഡിറ്റ് വായ്പ്പ അനുവദിച്ചത്.
വായ്പ വിതരണ പരിപാടിയുടെ ഉദ്ഘാടനം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കേരള സംസ്ഥാന പിന്നോക്കവിഭാഗ കോര്‍പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിക്കണ്ടി അയല്‍കൂട്ടങ്ങള്‍ക്കുള്ള വായ്പ വിതരണവും വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ കുടുംബശ്രീ റിവോള്‍വിങ് ഫണ്ട് വിതരണവും നിര്‍വഹിച്ചു.
ചടങ്ങില്‍ പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ വി.പി. കുഞ്ഞികൃഷ്ണന്‍ മുഖ്യാഥിതിയായി. പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉപജില്ലാ മാനേജര്‍ കെ. രവീന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.
നൊച്ചാട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ പിന്നോക്ക കെഎസ്ബി സിഡിസി എക്‌സി. അസിസ്റ്റന്റ് വി. സുധ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശോഭന വൈശാഖ്, ഷിജി കൊട്ടാരക്കല്‍, എം. സിന്ധു, കുടുംബശ്രീ അംഗം സെക്രട്ടറി ഷബീന തുടങ്ങിയവര്‍ സംസാരിച്ചു.
സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി. സോണിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വൈസ് ചെയര്‍ പേഴ്‌സണ്‍ എ. ബിനിജ നന്ദിയും പറഞ്ഞു.
Nochad grama panchayath sanctioned micro credit loan for neighborhood groups under CDS