നടുവണ്ണൂര്‍: നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ മന്ദങ്കാവ് 13-ാം വാര്‍ഡില്‍ കൂടി കടന്ന് പോകുന്ന അക്വഡകട് പുവ്വമുള്ളതില്‍ താഴെ റോഡ് ചളിക്കുളമായി.
റോഡ് നന്നാക്കുന്നതിന് വേണ്ടി ഗ്രാമസഭകളിലും മറ്റും നിരന്തരം പരാതികള്‍ നല്‍കിയെങ്കിലും വര്‍ഷങ്ങളോളമായി ഒരു പരിഹാരവുമാകാതെ കിടക്കുകയാണ്.
25 ഓളം വീട്ടുകാര്‍ ഉപയോഗിച്ച് വരുന്ന ഈ റോഡ് കഴിഞ്ഞ ദിവസത്തേ മഴയെ തുടര്‍ന്നാണ് കാല്‍നടയാത്രക്കാര്‍ക്ക് പോലും നടന്ന് പോകാന്‍ പറ്റാത്ത വിധമായത്.
കുഴമ്പ് രൂപത്തിലുള്ള ചളി ഇവിടെ അപകടകെണിയൊരുക്കി നില്‍ക്കുകയാണ്. ഇതു വഴി വരുന്ന ടു വീലറുകള്‍ തെന്നിവീഴുന്ന സ്ഥിതിയും നിലവിലുണ്ട്.
10 ലധികം നിത്യരോഗികള്‍ താമസിക്കുന്ന പ്രദേശത്തേക്കുള്ള റോഡാണിത്. വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും റോഡ് ഉപയോഗിക്കുന്നതിനാവശ്യമായ നടപടികള്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Mandangavu Puvvamullathil thazhe road turned into a muddy puddle