കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ അധ്യാപകരെയും ജീവനക്കാരെയും സ്റ്റാഫ് റൂമില്‍ പൂട്ടിയിട്ട് എസ്എഫ്ഐ പ്രതിഷേധം.

കോളേജില്‍ വേദാന്തം പി.ജി കോഴ്സ് നിര്‍ത്തലാക്കിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് അധ്യാപകരെ പൂട്ടിയിട്ടത്.
ക്യാമ്പസിലെ എല്ലാ അധ്യാപകരെയും ജീവനക്കാരെയും പൂട്ടിയിട്ട് വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്.
പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എംഎ വേദാന്തം കോഴ്സ് നിര്‍ത്തലാക്കിയത്.
ബിഎ വേദാന്തം കോഴ്സ് നിലവിലുള്ള സാഹചര്യത്തില്‍ പിജി കോഴ്സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ് എന്നാരോപിച്ചാണ് എസ്എഫ്ഐ സമരം.
കോഴ്‌സ് നിര്‍ത്തലാക്കിയത് കൊയിലാണ്ടി സെന്ററിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നും എസ്എഫ്ഐ ആരോപിച്ചു.
#SFI #workers #protested by #locking up the #teachers and #staff at #koyilandy