നൊച്ചാട് വാല്യക്കോട് നാട്ടുപച്ചയുടെ ഭാഗമായി കുടുംബസംഗമം സംഗമം സംഘടിപ്പിച്ചു

നൊച്ചാട് വാല്യക്കോട് നാട്ടുപച്ചയുടെ ഭാഗമായി കുടുംബസംഗമം സംഗമം സംഘടിപ്പിച്ചു
Nov 28, 2021 10:17 PM | By Perambra Editor

 പേരാമ്പ്ര: മുസ്ലീം ലീഗ് ശാക്തീകരണ പരിപാടിയായ നാട്ടുപച്ചയുടെ ഭാഗമായി നൊച്ചാട് വാല്യക്കോട് കുടുംബസംഗമം സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

ഹലാല്‍ വിവാദത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ പ്രസ്താവ മാര്‍ക്കിസ്റ്റ്, ഫാസിസ്റ്റ് കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പി.എ.അസീസ് പറഞ്ഞു.

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നതിന്റെ ഉത്തരവാദിത്വം മുസ്ലിം മതനേതൃത്വത്തിന് മേല്‍ കെട്ടിവെച്ച് സംഘപരിവാറിന്റെ കയ്യടിവാങ്ങാനുള്ള സിപിഎം ശ്രമത്തിന്റെ ഭാഗമായിട്ടുള്ള പ്രസ്താവനയാണ് എ.എം.എല്‍.എയുടെതെന്നും വിലക്കയറ്റം കൊണ്ട് ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ഭരണപരാജയം മറച്ചുവെക്കാനുള്ള സി.പി.എം, ബി.ജെ.പി പാര്‍ട്ടികളുടെ തന്ത്രമാണ് ഹലാല്‍ വിവാദത്തിന്റെ പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

പി.കെ നാസര്‍ അധ്യക്ഷനായി. സി.പി.എമ്മില്‍ നിന്ന് രാജിവെച്ച് മുസ്ലിം ലീഗില്‍ ചേര്‍ന്ന കുന്നുമ്മല്‍ അസ്ലമിനെ എം.കെ.സി. കുട്ട്യാലി പതാക നല്‍കി സ്വീകരിച്ചു. പി.കെ സലീമ, ഇ. കുഞ്ഞബ്ദുള്ള എന്നിവര്‍ ക്ലാസ്സെടുത്തു.

ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, ആവള ഹമീദ്, ആനേരി നസീര്‍, ചെരിപ്പേരി മൂസ്സ, ടി.കെ കുഞ്ഞമ്മദ്, സൗഫി താഴക്കണ്ടി, വി.പി. റിയാസ്സലാം, ടി.പി നാസര്‍, പി. ഹാരിസ്, ഷര്‍മിന കോമത്ത്, പി.കെ.കെ നാസര്‍, കെ.എം. നസീറ, പി.സി. മുഹമ്മദ്‌സിറാജ്, എ.വി. സക്കീന, സലീം മിലാസ്, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യക്കോട്, എം.ടി.ഹമീദ്, കെ. ശരീഫ വാല്യേക്കോട് എന്നിവര്‍ സംസാരിച്ചു.

എന്‍. അബ്ദുള്‍ റസാഖ് സ്വാഗതവും കെ.കെ. ലത്തീഫ് നന്ദിയും പറഞ്ഞു.

The family reunion was organized as part of the Nochchad Valyakode Native Green

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall