പേരാമ്പ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിന് സ്വപ്നസാക്ഷാത്കാരം

പേരാമ്പ്ര പഞ്ചായത്തിലെ പതിനാലാം വാര്‍ഡിന് സ്വപ്നസാക്ഷാത്കാരം
Nov 29, 2021 12:09 PM | By Perambra Editor

പേരാമ്പ്ര: പതിനാലാം വാര്‍ഡിലെ പരപ്പില്‍ പ്രദേശവാസികളുടെ യാത്രാ ദുരിതത്തിന് അറുതിയായി.  പേരാമ്പ്ര സംസ്ഥാന പാതയിൽ നിന്ന് ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്തുന്ന റോഡെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നം പൂവണിഞ്ഞു.

പരപ്പില്‍ പ്രദേശവാസികളായ അറുപതോളം വീട്ടുകാര്‍ക്ക് തൊട്ടടുത്ത ചേനോളി റോഡിലേക്ക് എത്താന്‍ തിരക്കേറിയ പേരാമ്പ്ര ടൗണിനെ ചുറ്റി പോകേണ്ട അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.

പ്രദേശവാസികളുടെ ഈ പ്രയാസം മനസ്സിലാക്കിയ പേരാമ്പ്ര ഹൈസ്‌കൂള്‍ മാനേജറും എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ എ.കെ. കരുണാകരന്‍ നായര്‍ അദ്ദേഹത്തിന്റെ 150 മീറ്ററോളം നീണ്ടുകിടക്കുന്ന സ്ഥലം റോഡിന് നല്‍കിക്കൊണ്ട് മാതൃകയായി.

അതുപോലെ ആവലിന്‍ ചോട്ടില്‍ ഗോവിന്ദനും സ്ഥലം നല്‍കി റോഡിന് പൂര്‍ണതയേകി കൊണ്ട് നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിച്ചു.



നൂറുകണക്കിനാളുകള്‍ റോഡ് നിര്‍മാണത്തില്‍ പങ്കാളികളായി രണ്ടു മണിക്കൂര്‍ കൊണ്ട് പൊതുജനങ്ങള്‍ ആവേശത്തോടെ റോഡ് യഥാര്‍ത്ഥ്യമാക്കി തീര്‍ത്തു.

 ടൗണിൽ പ്രവേശിക്കാതെ ചേനോളി റോഡിലേക്ക് എത്താനുള്ള ഒരു ബൈപ്പാസ് കൂടിയാണ് പ്രസ്തുത റോഡ് എന്നതും വസ്തുതയാണ്.

നിര്‍മ്മാണത്തിന് മുന്നോടിയായി നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് അംഗം മിനി പൊന്‍പാറ ഉദ്ഘാടനം ചെയ്തു. കെ. രാജീവന്‍ അധ്യക്ഷനായി. എ.കെ കരുണാകരന്‍ നായർ ചടങ്ങിന് ആശംസ നേര്‍ന്ന് സംസാരിച്ചു.

വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കര്‍മ്മ ശ്രീധരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.കെ. സാജു മാസ്റ്റേഴ്‌സ് നന്ദിയും പറഞ്ഞു.

Dream come true for 14th ward of Perambra panchayath

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

Jul 8, 2025 09:22 PM

പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും സംഘടിപ്പിച്ചു.

ദേശിയ പണിമുടക്കിന്റെ ഭാഗമായി പേരാമ്പ്രയില്‍ യുഡിടിഎഫിന്റെ നേത്യത്വത്തില്‍ കണ്‍വെന്‍ഷനും പ്രകടനവും...

Read More >>
നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

Jul 8, 2025 05:50 PM

നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല

ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടി ഐഷ ഷഹല.2025 ജൂണ്‍ 14 നു...

Read More >>
കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

Jul 8, 2025 04:50 PM

കണിയാങ്കണ്ടി സമീറിനെ ആക്രമിച്ച സംഭവം; പ്രതിഷേധവുമായി മുസ്ലിംലീഗ്

ചാലിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കണിയാങ്കണ്ടി സമീറിനെ...

Read More >>
അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍;  കോഴികളെ വിതരണം ചെയ്തു

Jul 8, 2025 03:50 PM

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍; കോഴികളെ വിതരണം ചെയ്തു

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി അടുക്കള...

Read More >>
തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

Jul 8, 2025 02:42 PM

തെരുവു നായകളെക്കൊണ്ട് വലഞ്ഞ് പറമ്പല്‍ നിവാസികള്‍

ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് ഒന്നില്‍ പറമ്പല്‍ ഭാഗത്ത് തെരുവു...

Read More >>
തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

Jul 8, 2025 01:59 PM

തോട് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തത് യാത്ര ദുരിതത്തിലായി

നൊച്ചാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ ചാത്തോത് - കണ്ണമ്പത് കുനി താഴെ തോട്...

Read More >>
Top Stories










News Roundup






//Truevisionall