Jul 28, 2023 03:31 PM

പേരാമ്പ്ര: പേരാമ്പ്ര ആവള കുട്ടോത്ത് സ്വദേശി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ കുറ്റിയോട്ട് മഠത്തില്‍ പ്രകേഷ് തീവണ്ടിക്കടിയിലേക്ക് വീണ വയോധികന് രക്ഷകനായി.

മംഗളൂരു സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ കഴിഞ്ഞ ദിവസം വൈകീട്ട് 6.15 ഓടെയാണ് സംഭവം നടന്നത്.

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു മലബാര്‍ എക്‌സ്പ്രസ്സിലെ എസ് 6 കോച്ചിലേക്ക് ചാടി കയറാന്‍ ശ്രമിച്ചപ്പോഴാണ് കണ്ണൂര്‍ വളപട്ടണം സ്വദേശിയായ 70 കാരനായ നാരായണന്‍ തീവണ്ടിക്കടിയിലേക്ക് വഴുതി വീണത്.

തീവണ്ടി പുറപ്പെടുമ്പോള്‍ ഒരാള്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതും വൈദ്യുതി തീവണ്ടി പാളത്തിലേക്ക് വഴുതി വീഴുന്നതും പ്രകേഷിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

ഉടനെ പ്രകേഷ് നാരായണനെ പിടിച്ച് ഫ്‌ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. റെയില്‍വേയില്‍ 20 വര്‍ഷത്തോളമായി സേവനമനുഷ്ടിക്കുന്ന പ്രകേഷിന് നാരായണനെ പുതുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചു.

NRC നടുവണ്ണൂരിന്റെയും, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെയും വോളീബാള്‍ താരമാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥനായ കെഎംകെ പ്രകേഷ്‌. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥ ഷോണിമയാണ് പ്രകേഷിന്റെ ഭാര്യ.

native of #Perambra saved the life of an elderly man who fell under the #train

Next TV

Top Stories