ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി
Nov 30, 2021 06:44 PM | By Perambra Editor

 പേരാമ്പ്ര: ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ജീവിത കാലത്ത് മനുഷ്യ നന്മക്കും സഹജീവികളുടെ കണ്ണീരൊപ്പാനും മുന്നില്‍ നിന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയില്‍ റിലീഫ് കേന്ദ്രങ്ങള്‍ ഉയരുന്നത് അഭിമാനകരമാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

ശിഹാബ് തങ്ങള്‍ ഉയര്‍ത്തി പിടിച്ച മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ട് കക്ഷി-രാഷ്ട്രീയത്തിന് അതീതമായി സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുന്ന കൂടലോട്ട് ശിഹാബ് തങ്ങള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാ പരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി മുനീര്‍ അദ്ധ്യക്ഷത വഹിച്ചു. പുറവൂര്‍ ഉസ്താത് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് അലി തങ്ങള്‍ പാലേരി, ആവള ഹമീദ്, എ.പി അബ്ദുറഹിമാന്‍, അസീസ് ഫൈസി, ശിഹാബ് കന്നാട്ടി, തച്ചറോത്ത് കുഞ്ഞബ്ദുല്ല, ആപ്പറ്റ മൂസ്സ, യൂസഫ് കുരിക്കള്‍ കണ്ടി, ടി. ശംസുദ്ധീന്‍, സി.പി. ഹമീദ്,യു പി. ദില്‍ഷാദ്, ഷാനിഫ് തച്ചറോത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റഷീദ് കുരിക്കള്‍കണ്ടി സ്വാഗതവും സി.പി നസീര്‍ നന്ദിയും പറഞ്ഞു.

Changaroth Koodalot Shihab Thangal laid the foundation stone of the Charitable Center

Next TV

Related Stories
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

Jan 17, 2022 09:06 PM

തെങ്ങുകയറ്റ പരിശീലനവുമായി പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം

ആറുദിവസം നീണ്ടുനില്‍ക്കുന്ന തെങ്ങുകയറ്റ പരിശീലന പരിപാടിയാണ്...

Read More >>
Top Stories