സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്
Nov 30, 2021 08:55 PM | By Perambra Editor

പേരാമ്പ്ര: നൊച്ചാട് മാവട്ടയില്‍ താഴെ നടന്ന യു.ഡി.എഫ് പൊതുയോഗം കയ്യേറുകയും വനിതകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത എസ്.എഫ്.ഐ പേരാമ്പ്ര ഏരിയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി വാർത്ത സമ്മേളനത്തിലൂടെ അറിയിച്ചു.

കിഫ്ബി ഫണ്ട് ഉപയോഗിച്ച് പേരാമ്പ്ര എക്കാട്ടൂര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ടു വിവേചനപൂര്‍ണമായി റോഡ് വീതി കൂട്ടുന്നതിനെതിരെയും സിപിഎം ഉടമസ്തതയിലുള്ള പാര്‍ട്ടി സ്തൂപങ്ങളും, ബസ് സ്റ്റോപ്പും നീക്കാതെ റോഡ് വികസനം നടത്തുന്നതും വിശദീകരിക്കാന്‍ വേണ്ടിയാണ് യുഡിഎഫ് വിശദീകരണ പൊതുയോഗം സംഘടിപ്പിച്ചത്.

എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍ വിശദീകരിച്ചതില്‍ കലിപൂണ്ട സിപിഎം പ്രവര്‍ത്തകർ യു.ഡി.എഫ് പ്രവര്‍ത്തകരെ മര്‍ദ്ദക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.

പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍ 14ആം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ  നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തെറി വിളിക്കുകയും, ആക്ഷേപിക്കുകയും ചെയ്യുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു.

പരിക്കേറ്റ യുഡിഎഫ് പ്രവര്‍ത്തകരെ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കുകയും ലിന്‍സി ഉള്‍പ്പെടെയുള്ളവര്‍ രാത്രി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലം കേസ് എടുക്കാന്‍ പോലും തയ്യാറായില്ല.

എന്നാല്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും സ്റ്റേഷനില്‍ കുത്തിയിരിക്കുകയും ചെയ്തു. പുലര്‍ച്ചെ 3 മണിക്ക് ആണ് പരാതി സ്വീകരിക്കാന്‍ പോലും തയ്യാറായതെന്നും ഇവര്‍ പറഞ്ഞു.

എന്നാല്‍ പിറ്റേ ദിവസം ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴിക്ക് ചാത്തോത്ത് താഴ അങ്ങാടിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയ ലിന്‍സിയോട് മൂന്നോളം സിപിഎം പ്രവര്‍ത്തകര്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും, ശരീരത്തില്‍ കയറി പിടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നും ഇവര്‍ ആരോപിച്ചു.

വീണ്ടും പരാതിയുമായി സ്റ്റേഷനില്‍ എത്തിയെങ്കിലും തലേ ദിവസത്തെ അനുഭവം തന്നെയാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.

അക്രമം നടന്നു 4 ദിവസം കഴിഞ്ഞെങ്കിലും മേല്‍ പറഞ്ഞ പരാതിയില്‍ നടപടി എടുക്കാന്‍ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല. സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കാന്‍ ആണ് പോലീസ് ശ്രമമെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നേരിടേണ്ടി വരുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

വാർത്താ സമ്മേളനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍, നൊച്ചാട് പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ടി.പി നാസര്‍, കണ്‍വീനര്‍ പി.എം പ്രകാശന്‍, രാജന്‍ കണ്ടൊത്ത്, പി.സി മുഹമ്മദ് സിറാജ്, പനോട്ട് അബൂബക്കര്‍, സി.കെ അജീഷ്, കെ.പി ലിന്‍സി, റഫീഖ് കല്ലോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Violence against women: UDF demands immediate arrest of accused

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall