പേരാമ്പ്ര : നരയംകുളം സ്വദേശിയായ പോളിടെക്നിക് വിദ്യാര്‍ത്ഥിയെ കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന് അശ്വന്ത്(21) നെയാണ് കണ്ണൂര്‍ ഗവ. പോളിടെക്നിക്കിന്റെ ഹോസ്റ്റലില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൂന്നാം വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു വിദ്യാര്‍ത്ഥിയാണ് കണ്ടത്. ഇന്നലെ രാത്രി ഉറങ്ങുന്നതു വരെ കൂട്ടുകാരോടൊപ്പം ഉണ്ടായിരുന്നതായി പറയുന്നു.
സീമയാണ് മാതാവ്. സഹോദരി അശ്വതി(വിദ്യാര്‍ത്ഥിനി എന്‍എന്‍ കക്കാട് ഹയര്‍ സെക്കണ്ടറി സ്ക്കൂള് അവിടനല്ലൂര്‍).
Student from Narayankulam found dead in a hostel in Kannur