പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ചങ്ക് പരിപാടിക്ക് മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ തുടക്കമായി. കൗമാരക്കാരുടെ പെരുമാറ്റ പ്രശ്നങ്ങളും, പഠന പ്രശ്നങ്ങളും തിരിച്ചറിയാനും ഇവ പരിഹരിക്കാന്‍ ഇവരേയും രക്ഷിതാക്കളേയും പ്രാപ്തരാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഒപ്പം പരീക്ഷയും പഠനവും സംബന്ധിച്ച് കുട്ടികള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും ചെയ്യും. സ്കൂള്‍ തല മെന്റര്‍ ഗ്രൂപ്പു പരിശീലനം പിടിഎ പ്രസിഡന്റ് കെ രാജീവന് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റര് വി.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. സഞ്ജയ് ബാബു, പി രമ്യ എന്നിവര്‍ സംസാരിച്ചു. മെന്റര്‍ ഡോ: സുബിന് പരിശീലനത്തിന് നേതൃത്വം നല്കി. എന്‍.വി നാരായണന് സ്വാഗതം പറഞ്ഞു.
begining chank programme Maypayyoor Vocational Govt. Higher Secondary School