ജനപ്രതിനിധികള്‍ പങ്കെടുക്കുന്നില്ല വില്ലേജ് ജനകീയ സമിതി യോഗങ്ങള്‍ പ്രഹസനമാകുന്നു; പട്ടയ കാര്യം ചര്‍ച്ച ചെയ്യാനും ആളില്ല. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ രാജന്‍ വര്‍ക്കി എഴുതുന്നു

പെരുവണ്ണാമൂഴി: ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഉന്നത തലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു പരിഹരിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ രൂപീകരിച്ച വില്ലേജ് തല ജനകീയ സമിതി യോഗങ്ങള്‍ അംഗങ്ങളുടെ പങ്കാളിത്ത രാഹിത്യം കൊണ്ട് പ്രഹസനം ആകുന്നതായി പരാതി.
എല്ലാ മാസവും മൂന്നാമത്തെ വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് അതാത് വില്ലേജ് ഓഫീസുകളില്‍ വച്ച് ഈ യോഗം ചേരേണ്ടത്. കൊയിലാണ്ടി താലൂക്കിലെ ഒട്ടു മിക്ക വില്ലേജുകളിലും ജനകീയ സമിതി യോഗങ്ങളില്‍ അംഗങ്ങള്‍ എത്തുന്നത് വിരളമാണ്.
നിയമസഭയില്‍ പ്രാതിനിധ്യം ഉള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികളും നിശ്ചയിക്കപ്പെട്ട ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍ ജനപ്രതിനിധികള്‍ ഈ സമിതികളെ കയ്യൊഴിഞ്ഞ സ്ഥിതിയാണുള്ളത്.
ഈ മാസം മൂന്നാമത്തെ വെള്ളിയാഴ്ചയും യോഗങ്ങള്‍ ചേര്‍ന്നെങ്കിലും സ്ഥിതി മറച്ചില്ല.
കൊയിലാണ്ടി താലൂക്കില്‍ ഇക്കുറി യോഗ അജണ്ട പട്ടയ മിഷന്‍ ആയിരുന്നു. പട്ടയം ലഭിക്കാത്ത ആളുകള്‍ക്ക് അതു നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പല ഘട്ടങ്ങളിലായി നടപ്പാക്കേണ്ടതുണ്ട്. അതാത് വില്ലേജുകളില്‍ എത്തുന്ന ലിസ്റ്റ് പരിശോധിച്ച് അര്‍ഹരായവരെ കണ്ടെ ത്തണം.
ചക്കിട്ടപാറ വില്ലേജില്‍ മാത്രം പട്ടയത്തിനായി 250 പരം ആളുകളുടെ പേരുകള്‍ ഇതിനകം എത്തിയിട്ടുണ്ട്. ആരെങ്കിലും വിട്ടു പോയിട്ടു ണ്ടെങ്കില്‍ കൂട്ടി ചേര്‍ക്കണം. പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ യോഗത്തില്‍ എത്തി ഇത് പരിശോധിക്കേണ്ടതാണ്.
എന്നാല്‍ യോഗത്തില്‍ ആകെ എത്തിയത് രാഷ്ട്രീയ പാര്‍ട്ടികളുടെ രണ്ടു പ്രതിനിധികള്‍ മാത്രമാണ്. 17ല്‍ കുറയാത്ത അംഗങ്ങളാണ് ഓരോ വില്ലേജിലെയും ജനകീയ സമിതിയിലുമുള്ളത്.
People's representatives do not participate C #meetings become a farce