പേരാമ്പ്ര : കൂത്താളിയിൽ യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി.

കൂത്താളി നടുക്കണ്ടി മീത്തൽ ശങ്കരന്റെ മകൻ വിജേഷ് (39) നെയാണ് കമ്മോത്ത് ക്ഷേത്രത്തിന് പുറകിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളെ ഇന്നലെ ഉച്ചക്ക് മുതൽ കാണാതായതായി ബന്ധുക്കൾ പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെള്ളക്കെട്ടില്‍ മരിച്ച നിലയിൽ കണ്ടത്.
മീൻ പിടിക്കാനായി പോയതാണെന്ന് കരുതുന്നു. പേരാമ്പ്ര പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വിജേഷ് അവിവാഹിതനാണ്. മാതാവ് ജാനകി. സഹോദരി വിജില ( ആയഞ്ചേരി ).
The young man was found dead in the white knot at koothali