പേരാമ്പ്ര :കല്ലൂരിൽ ഇന്നലെ മുഴുവൻ പരിഭ്രാന്തി സൃഷ്ടിച്ച നായയെ നാട്ടുകാർ അടിച്ചു കൊന്നു. കാലത്ത് കല്ലൂർ കാവിന് സമീപം ഭാന്തിന്റെ ലക്ഷണങ്ങളോടെ കണ്ട നായ ഒരു തെരുവ് നായയെ അക്രമിക്കുകയും ആളുകളെ ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഇതിനെ പിടികൂടാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെടുകയായിരുന്നു. നായ എ ങ്ങോട്ടോ ഓടി മറയുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ചേനായി ഭാഗത്തും നായ പാരാ ക്രമം നടത്തിയിരുന്നു.
കല്ലൂരിൽ രാത്രിയും വളർത്ത് മൃഗങ്ങളെ അക്രമിക്കുന്നതിനിടയിലാണ് നാട്ടുകാർ ചേർന്ന് തല്ലി കൊന്നത്. കല്ലൂരിൽ വളർത്ത് നായയെ അക്രമിക്കാനെത്തിയതറിഞ്ഞ് നാട്ടുകാർ ഓടി കൂടുകയായിരുന്നു.
കല്ലൂർ കോറോത്ത് താഴ ഭാഗത്ത് ആണ് സംഭവം. ഇതിനിടയിൽ ഒരാൾക്ക് നായയുടെ അക്രമത്തിൽ പരുക്കേറ്റ ഇയാൾ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
A dog that caused panic in Kallur was beaten to death