---
title: "അവള പന്നിമുക്ക് റോഡിന്റെ ശോച്ച്യാവസ്ഥ ഉടന്‍ പരിഹരിക്കണം; മനോജ് അവള "
english_title: "The deplorable condition of her pigsty road must be remedied immediately; Manoj aavala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14814/the-deplorable-condition-of-her-pigsty-road-must-be-remedied-immediately-manoj-aavala"
published_at: "2021-12-07T09:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aee3051e106_kk.jpg"
keywords: []
---

# അവള പന്നിമുക്ക് റോഡിന്റെ ശോച്ച്യാവസ്ഥ ഉടന്‍ പരിഹരിക്കണം; മനോജ് അവള 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പന്നിമുക്ക് ആവള റോഡ് റോഡിന്റെ ശോച്ച്യാവസ്ഥ ഉടന്‍ പരിഹരിക്കണം.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പന്നിമുക്ക് ആവള റോഡ് റോഡിന്റെ ശോച്ച്യാവസ്ഥ ഉടന്‍ പരിഹരിക്കണം.

കുണ്ടും കഴിയും വെള്ളക്കെട്ടും കാരണം റോഡിലൂടെയുള്ള യാത്ര ദുഷ്‌ക്കരമായിട്ട് മാസങ്ങളോളമായി. വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാഞ്ഞ അവസ്ഥയാണുള്ളത്.

വേളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുക്കണക്കിന് വാഹനങ്ങളും ആവള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ആവള പി.എച്ച്.സി.യില്‍ പോകുന്ന രോഗികളടക്കം ആയിരക്കണക്കിന് ആളുകളും ദിവസേന യാത്ര ചെയ്യുന്നുണ്ട്.

ആതിനാല്‍ ഇതിന് വേണ്ട പരിഹാരം ഉടന്‍ കാണണമെന്ന് കേരള കോണ്‍ഗ്രസ്സ് (ജേക്കബ്)ജില്ല സെക്രട്ടറി മനോജ് ആവള ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14814/the-deplorable-condition-of-her-pigsty-road-must-be-remedied-immediately-manoj-aavala)