---
title: "വിദ്യഭ്യാസ വായ്പ നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി "
english_title: "A sit-in was held to protest the denial of education loans"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/14897/a-sit-in-was-held-to-protest-the-denial-of-education-loans"
published_at: "2021-12-07T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61af34b658dde_WATER MARK.JPG"
keywords: []
---

# വിദ്യഭ്യാസ വായ്പ നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി 

> **Lead Summary:** പേരാമ്പ്ര: വിദ്യഭ്യാസ വായ്പ നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി. പന്തിരിക്കര കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് ബിഎസ്‌സി നെഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിദ്യഭ്യാസ വായ്പ നിഷേധിച്ചത്.

## Article Content

പേരാമ്പ്ര: വിദ്യഭ്യാസ വായ്പ നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് കുത്തിയിരുപ്പ് സമരം നടത്തി. പന്തിരിക്കര കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് ബിഎസ്‌സി നെഴ്‌സിങ് പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് വിദ്യഭ്യാസ വായ്പ നിഷേധിച്ചത്.

നടപടിയില്‍ പ്രതിഷേധിച്ചാണ് ബാങ്കിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. വിദ്യാര്‍ത്ഥിയുടെ രക്ഷിതാവും പന്തിരിക്കരയിലെ ചുമട്ട് തൊഴിലാളിയുമായ മനോജാണ് സമരം നടത്തിയത്.

ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇ.ടി. സരീഷ്, ഇ.സി. സന്ദീപ്, സന്തോഷ് കോശി, ഇ.പി. രാജീവന്‍, എ.കെ. അശോകന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. ബാങ്ക് റീജിനല്‍ മാനേജര്‍ സമര പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വിദ്യഭ്യാസ ലോണ്‍ നല്‍കുമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/14897/a-sit-in-was-held-to-protest-the-denial-of-education-loans)