പേരാമ്പ്ര: പേരാമ്പ്ര വാളൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട വണ്ടി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. എഫ്എച്ച്‌സി റോഡില്‍ വാളൂര്‍ സുരേഷിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് നശിപ്പിച്ചത്.
വണ്ടിയുടെ ടയര്‍ കുത്തിക്കീറുകയും ബോഡിയില്‍ സ്‌ക്രാച്ച് വരുത്തുകയും ചെയ്തു. ഒരു മാസം മുന്‍പ് വാങ്ങിയ കാര്‍ ആണ് നശിപ്പിച്ചത്.
ഇന്ന് രാവിലെ ഉണര്‍ന്നപ്പോഴാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. ഇതിനു മുന്‍പും ചെറിയ ചെറിയ കളവുകള്‍ പരിസര പ്രദേശങ്ങളില്‍ നടന്നതായി വീട്ടുടമ പറഞ്ഞു.
പ്രദേശത്ത് പോലീസ് നൈറ്റ് പട്രോളിങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
A complaint was made that anti-socials vandalized the car parked in the house yard in Valur.