പയ്യോളി : ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുമായി പയ്യോളി എവി അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്.

എവി അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും, ബ്ലഡ് ഡോണര്‍സ് കേരള, കോഴിക്കോട് മൈത്ര ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ജീവനക്കാരില്‍ നിന്നും രക്തം സ്വീകരിച്ചു.
ചടങ്ങ് കോളേജ് സലഫിയ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എ.വി അബ്ദുല്ല ഉദ്ഘാടനം നിര്‍വ്വഹിച്ചു. രക്തദാനം മഹത്തരമായ സേവനമാണെന്ന് അദേഹം പറഞ്ഞു. 70 ഓളം വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു.
കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ സി.കെ ഹസ്സന്‍ അധ്യക്ഷനായ ചടങ്ങില്‍ അഡ്വ: പി കുഞ്ഞിമൊയ്തീന്‍, ഒ മുഹമ്മദ് അലി, വി.എം ത്രേസ്യ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ മാരായ ഫാത്തിമത്ത് മാഷിദ, ടി.എ രജിന, വളണ്ടിയര്‍ എം.സി ഹാഫിസ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.
AV Abdurrahiman Haji Arts and Science College with Blood Donation Camp at payyoli