പേരാമ്പ്ര: ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ സമഗ്ര ജന്‍ഡര്‍ വികസന പ്രോജക്ടിന്റെ ഭാഗമായി ആരംഭിക്കുന്ന ഹോംനഴ്സിംഗ് പൂളില്‍ പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള വനിതകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

25 നും 45 നും ഇടയില്‍ പ്രായമുള്ള, എസ്എസ്എല്‍സി പാസായവരും പൂര്‍ണ ശാരീരിക ക്ഷമത ഉള്ളവരുമായിരിക്കണം അപേക്ഷകര്‍.
വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, അവിവാഹിത സ്ത്രീകള്‍ എന്നിവര്‍ക്കും ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന.
അപേക്ഷ ഒക്ടോബര്‍ 10 ന് വൈകീട്ട് 4 മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ശിശുവികസന ഓഫീസില്‍ എത്തിക്കണം എന്ന് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 0495 2370225. ഇ-മെയില്‍ [email protected].
Home Nursing Pool; Application invited