പേരാമ്പ്ര: എരവട്ടൂരില്‍ വച്ച് മയക്കുമരുന്ന് ലഹരിയില്‍ ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലസ് പിടികൂടി.

കൂത്താളി പാറേമ്മല്‍ മുഹമ്മദ് അസ്ലം (28) ആണു പേരാമ്പ്ര പൊലീസിന്റെ പിടിയിലായത്്. കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വയനാട്ടില്‍ വെച്ചാണ് പൊലീസിന്റെ പിടിയിലായത്.
ജൂണ്‍ 23 ന് ആയിരുന്നു സംഭവം. കാലത്ത് 8.45 ന് സ്കൂളിലേക്ക് പോവാന്‍ എരവട്ടൂര്‍ പെട്രോള്‍ പമ്പിനു സമീപത്ത് ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ബലമായി കാറിലേക്ക് വലിച്ചുകയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു.
പെണ്‍കുട്ടി ബഹളം വെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിക്കൂടിയപ്പോള്‍ കുട്ടിയ ഉപേക്ഷിച്ച് കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പ്രതി കാറില്‍ കയറി രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് ഇയാള്‍ക്കായി വലവിരിച്ചെങ്കിലും പല തവണ രക്ഷപ്പെടുകയായിരുന്നു. വിദേശത്തേക്ക് കടന്ന പ്രതി 4 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മുംബൈയില്‍ എത്തിയ പ്രതി എറണാകുളത്ത് ബന്ധുവീട്ടില്‍ തങ്ങുകയായിരുന്നു.
പിന്നീട് വയനാട് വഴി കര്‍ണാടകയിലേക് ബസില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വയനാട് ചുണ്ടയില്‍ വെച്ച് പൊലീസിന്റെ പിടിയില്‍ ആവുകയായിരുന്നു.
ഇതിനു മുമ്പ് പ്രതി നിരവധി തവണ മിഠായി കാണിച്ചും മറ്റും കുട്ടികളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പറയുന്നു. ലഹരി മാഹിയയുമായി ഇയാള്‍ക്ക് ബന്ധമുളളതായി സംശയിക്കുന്നു.
പേരാമ്പ്ര പൊലീസ് ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നിര്‍ദേശ പ്രകാരം സിനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സി.എം. സുനില്‍ കുമാര്‍, കെ. ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയത്.
സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. സുജിലേഷിനാണ് അന്വേഷണ ചുമതല. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പു നടത്തി. താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
The accused in the case of trying to kidnap a 7th class girl in Eravattur has been arrested