മുയിപ്പോത്ത് : വീടിൻ്റെ ടൈൽസ് ജോലിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മുയിപ്പോത്ത് കോട്ടച്ചാൽ ക്ഷേത്രത്തിന് സമീപം കല്ലുംപുറത്ത് ചന്ദ്രമോഹനൻ (53) ആണ് മരിച്ചത്.

ചെറുവണ്ണൂർ കണ്ടീ താഴ ഭാഗത്ത് വീടിന്റെ ടൈൽ ജോലി ചെയ്യുന്നതിനിടയിൽ വയറിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് സംഭവം.
തിരുവനന്തപുരം സ്വദേശിയാണ് മരിച്ച ചന്ദ്രമോഹൻ. പോസ്റ്റ് മോർട്ടത്തിന് ശേഷം നാളെ മുയിപ്പോത്തെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. അച്ഛൻ രവിന്ദ്രൻ, അമ്മ സുമതി.
ഭാര്യ ഗീത മക്കൾ ഡിംപിൾ ചന്ദ്രമോഹനൻ (മൊകേരി ) ഡിങ്കിൾ ചന്ദ്രമോഹനൻ (തൊട്ടിൽ പാലം). മരുമക്കൾ ജയേഷ് (സിവിൽ എഞ്ചിനീയർ വടകര), നിജിൽ (ദുബായ്).
A native of Muipoth died of shock while working