---
title: "ചെറുവണ്ണൂര്‍ കാരയില്‍ ശാക്തേയ ഭഗവതി പരദേവത ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം"
english_title: "Gold issue at Karayil Shakteya Bhagwati Paradevata temple in Cheruvannur "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15032/gold-issue-at-karayil-shakteya-bhagwati-paradevata-temple-in-cheruvannur"
published_at: "2021-12-08T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b056a474cb5_kk.jpg"
keywords: []
---

# ചെറുവണ്ണൂര്‍ കാരയില്‍ ശാക്തേയ ഭഗവതി പരദേവത ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കാരയില്‍ ശാക്തേയ ഭഗവതി പരദേവത ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം മൂന്ന് ദിവസങ്ങളിലായി നടത്തുന്നു. നാനൂറ് വര്‍ഷത്തില്‍ പരം പഴക്കമുള്ള ഈ ക്ഷേത്രം നാടിന്റെ ചൈതന്യമായി നിലകൊള്ളുന്നു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂരിലെ കാരയില്‍ ശാക്തേയ ഭഗവതി പരദേവത ക്ഷേത്രത്തില്‍ സ്വര്‍ണ്ണ പ്രശ്‌നം മൂന്ന് ദിവസങ്ങളിലായി നടത്തുന്നു. നാനൂറ് വര്‍ഷത്തില്‍ പരം പഴക്കമുള്ള ഈ ക്ഷേത്രം നാടിന്റെ ചൈതന്യമായി നിലകൊള്ളുന്നു.

കാരയില്‍ തറവാടിനോട് ചേര്‍ന്ന ശാക്തേയ ഭഗവതിയും സമീപത്ത് സ്ഥിതിചെയ്യുന്ന പരദേവതയുടെ ശ്രീകോവിലും അടങ്ങുന്ന ക്ഷേത്രത്തിന്റെ ദേവവിധി അറിയുക എന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണ്ണ പ്രശ്‌നം നടത്തുന്നത്. ഡിസംബര്‍ 9 വ്യാഴാഴ്ച്ച രാവിലെ 9.30ന് സ്വര്‍ണ്ണ പ്രശ്‌നത്തിന് തുടക്കമാകും.

വെള്ളി, ശനി ദിവസങ്ങളിലും തുടരും. പ്രശസ്ത ജ്യോതിഷ പണ്ഡിതനായ കോട്ടൂര്‍ ശശി നമ്പീശന്റെയും പൂക്കാട് കരുണാകര പണിക്കരുടെയും എന്നിവരാണ് സ്വര്‍ണ്ണ പ്രശ്‌നത്തിന് നേതൃത്യം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15032/gold-issue-at-karayil-shakteya-bhagwati-paradevata-temple-in-cheruvannur)