പേരാമ്പ്ര : മാലിന്യ മുക്ത നവകേരളം രണ്ടാം ഘട്ട ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശുചിത്വ സന്ദേശ റാലിയോടെ പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു.

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനു സമീപത്തുനിന്നാരംഭിച്ച റാലിയില്‍ ജന പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരസംഘടനാ പ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, സിഡിഎസ് അംഗങ്ങള്‍, അംഗനവാടി വര്‍ക്കര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, കൈരളി ഇന്‍ഫോടെക് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, വൈസ് പ്രസിഡന്റ് റീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ മിനി പൊന്‍പറ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ പ്രിയേഷ് എന്നിവര്‍ നേതൃത്വം നല്‍കിയ റാലി ചെമ്പ്ര റോഡില്‍ ശുചിത്വ പ്രതിഞ്ജയോടെ സമാപിച്ചു.
2024 ജനവരി 26 ഓടെ സമ്പൂര്‍ണ്ണമാലിന്യ മുക്ത ഗ്രാമപഞ്ചായത്തായി പേരാമ്പ്രയെ പ്രഖ്യാപിക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പഞ്ചായത്ത് പ്രവര്‍ത്തനം ആരംഭിച്ചു വരികയാണ്.
Perambra Gram Panchayath with cleanliness message rally