Oct 3, 2023 07:50 PM

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് ഒന്നാം വാര്‍ഡ് തൊഴിലുറപ്പ് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ കാരയാട് എ.എല്‍.പി സ്‌കൂളിലേക്ക് വന്ന വയോധിക ബൈക്ക് തട്ടി മരിച്ചു.

തിരുവങ്ങായൂര്‍ പിള്ളേന്ന് കണ്ടിമീത്തല്‍ പെണ്ണുട്ടി (78)യാണ് മരിച്ചത്. ചൊച്ചാഴ്ച വൈകീട്ടായിരുന്നു സംഭവം. തൊഴിലുറപ്പ് കഴിഞ്ഞ് വൈകിട്ട് നടക്കുന്ന ഗ്രാമസഭയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഒ.ടി. കനിയന്‍. മക്കള്‍: മിനി, വിനോദ്, വിനീഷ്. മരുമക്കള്‍: വാസു(ബാലുശ്ശേരി), റീജ വിനോദ് (കാവുന്തറ), ഷൈമ വിനീഷ് (നരക്കോട്)..

An elderly woman who came to attend the Arikulam Karayad Gram Sabha was hit by a bike and died

Next TV

Top Stories










News Roundup