ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023 ന്റ ഭാഗമായി ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചു.

മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫുട്‌ബോള്‍ മേളയില്‍ ന്യൂ ഫൈറ്റേഴ്‌സ് മുയിപ്പോത്ത് വിജയികളും, മൈത്രി ചെറുവണ്ണൂര്‍ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി. 16 ടീമുകള്‍ മേളയില്‍ പങ്കെടുത്തു.
ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് മേള ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോനിഷ, വാര്‍ഡ് അംഗങ്ങളായ ഇ.കെ സുബൈദ, എ ബാലകൃഷ്ണന്‍, എ.കെ ഉമ്മര്‍, ഷൈജ, ആര്‍.പി ഷോഭീഷ്, പി മുതസ്, പി അസീസ്, കിഷോര്‍ കാന്ത്, സുധീഷ് ചെറുവള്ളി എന്നിവര്‍ സംസാരിച്ചു.
ലിമേഷ് ആവള, കെ.എം വിനോദന്‍, ആര്‍.എം മ്രുസ്തഫ, പ്രജിത്ത്കുമാര്‍, വിപിന്‍ രാജ്, പ്രവീണ്‍ കോട്ടായി, രാജീവന്‍ കേളമ്പത്ത്, കെ.വി പ്രേമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Cheruvannur gram panchayath organized football fair