കായണ്ണ : കായണ്ണ ഗ്രാമപഞ്ചായത്ത് ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പ്രകാശനം ചെയ്തു. അഡ്വക്കറ്റ് കെ.എം സച്ചിന്‍ ദേവ് എംഎല്‍എ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം സി.കെ ശശി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ജൈവവൈവിധ്യങ്ങളെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് രജിസ്റ്റര്‍ പുറത്തിറക്കിയത്. ഇതോടെ സംസ്ഥാനത്തെ മൂന്നാമത്തെ ഗ്രാമപഞ്ചായത്ത് ആണ് ജൈവ വൈവിധ്യ രജിസ്റ്റര്‍ പുറത്തിറക്കുന്നത്.
കാര്‍ഷിക ജൈവവൈവിധ്യം പഴവര്‍ഗ്ഗവിളകള്‍ കാലിത്തീറ്റ വിളകള്‍ മണ്ണിനങ്ങള്‍ വിളകളെ ആക്രമിക്കുന്ന കീടങ്ങള്‍ വന്യജല ജൈവവൈവിധ്യം ശുദ്ധജല ഒരു ജലജൈവവൈവിധ്യം എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തിയ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചത്.
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ കെ.വി ഗോവിന്ദന്‍ മുഖ്യ അതിഥിയായി. ജില്ലാ കോഡിനേറ്റര്‍ കെ.പി മഞ്ജു, കണ്‍വീനര്‍ കെ.വി. സി ഗോപി, വൈസ് പ്രസിഡണ്ട് ഷീബ, സ്റ്റാന്‍ഡിങ് കമ്മിറ്റി പേഴ്‌സണ്‍ കെ.വി ബിന്‍ഷ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പ്രജിന ആര്‍ എന്നിവര്‍ സംസാരിച്ചു.
Kayanna Gram Panchayat has released the Public Biodiversity Register