---
title: "ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ മോഡല്‍ പഞ്ചായത്ത് പദ്ധതിയായ ഭൗമദീപം പദ്ധതിക്ക് തുടക്കമായി "
english_title: "The Bhaumadeepam project, a model panchayat project, was started in Cheruvannur Grama Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/15285/the-bhaumadeepam-project-a-model-panchayat-project-was-started-in-cheruvannur-grama-panchayat"
published_at: "2021-12-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1ebd80b16d_WATER MARK.JPG"
keywords: []
---

# ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ മോഡല്‍ പഞ്ചായത്ത് പദ്ധതിയായ ഭൗമദീപം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **ചെറുവണ്ണൂര്‍:** കേരള മൃഗസംരക്ഷണ വകുപ്പ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മോഡല്‍ പഞ്ചായത്ത് പദ്ധതിയായ ഭൗമദീപം പദ്ധതിക്ക് തുടക്കമായി.

## Article Content

**ചെറുവണ്ണൂര്‍:** കേരള മൃഗസംരക്ഷണ വകുപ്പ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ നടപ്പിലാക്കുന്ന മോഡല്‍ പഞ്ചായത്ത് പദ്ധതിയായ ഭൗമദീപം പദ്ധതിക്ക് തുടക്കമായി.

ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകരുടെ ഉന്നമനം, പരിസ്ഥി തി ജൈവഗ്രഹ സംരക്ഷണം, മണ്ണ് ജല മലിനീകരണ നിയന്ത്രണം, രോഗനിയന്ത്രണം തുടങ്ങിയവ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് ഭൗമദീപം. പദ്ധതിയിലൂടെ കര്‍ഷക ഭവനങ്ങളില്‍ ജൈവ മാലിന്യ സംസ്‌കരണത്തിലൂടെ പാചകവാതക ഉത്പാദനം, സമ്പുഷ്ട ജൈവവളം നിര്‍മ്മാണം എന്നിവ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ടിന്റെ സാങ്കേതിക സഹകരണത്തോടെ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും.

അന്തരീക്ഷ മലിനീ കരണം നിയന്ത്രിക്കുന്നതിനും കര്‍ഷകരുടെ പാചകവാതക ചെലവ് ചുരുക്കുന്നതിനും സമ്പുഷ്ടമായ വളം നിര്‍മ്മാണത്തിനും അതുവഴി ദൈനംദിന ജീവിത ചിലവ് നിയന്ത്രിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്തു. ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ല മൃഗ സംരക്ഷണ ഓഫീസര്‍ ഡോ: കെ. രമാദേവി പദ്ധതി വിശദീകരിച്ചു. ജില്ലാ മൃഗ സംരക്ഷണ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.കെ. ബേബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.എം. ബാബു, വി.പി. ദുല്‍ഖിഫില്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. അജിത, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.പി. ബിജു, പി. മോനിഷ, ശ്രീഷ ഗണേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി.എം. വിനോദ് കുമാര്‍, ക്ഷീരസംഘം പ്രസിഡന്റുമാരായ കെ. നാരായണക്കുറുപ്പ്, കുഞ്ഞമ്മദ് ചെറുവോട്ട്, ദിനേശന്‍ നരിയമ്പത്ത്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ടി. മനോജ്, ആര്‍. ശശി, എം.കെ. സുരേന്ദ്രന്‍, അബ്ദുള്‍കരീം കോച്ചേരി, എന്‍.കെ. വത്സന്‍, വി.കെ മൊയ്തു, കെ.കെ. രജീഷ്, ഷബീര്‍ മുഹമ്മദ്, എം.എം മൗലവി, റഷീദ് മുയിപ്പോത്ത് എന്നിവര്‍ സംബന്ധിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ സ്വാഗതം പറഞ്ഞ ചടങ്ങിന് വെറ്റിനറി സര്‍ജന്‍ ഡോ. കെ. സുഹാസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/15285/the-bhaumadeepam-project-a-model-panchayat-project-was-started-in-cheruvannur-grama-panchayat)