പേരാമ്പ്ര: പേരാമ്പ്ര ബൈപ്പാസില്‍ ബൈക്കില്‍ കാറിടിച്ച് യുവാവിന് പരുക്ക്. ദീപിക ദിനപത്രത്തിന്റെ മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടിവും സാഹിത്യകാരനുനുമായ മരുതേരി സ്വദേശി കുന്നത്ത് അബ്ദുള്ള ( 52 ) ക്കാണ് പരുക്കേറ്റത്.

പേരാമ്പ്ര ബൈപ്പാസില്‍ ഇഎംഎസ് ജംഗ്ഷനിലാണ് അപകടം. പേരാമ്പ്ര ടൗണില്‍ നിന്നും ബൈക്കില്‍ ചെമ്പ്ര റോഡിലൂടെ ബൈപ്പാസ് മുറിച്ച് കടക്കുകയായിരുന്ന അബ്ദുള്ളയുടെ വാഹനത്തെ കക്കാടു ഭാഗത്തു നിന്നും കല്ലോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിടിക്കുകയായിരുന്നു.
ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം. ഇടത് കാലിന് സാരമായി പരുക്കേറ്റ അബ്ദുളയെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.
A young man was injured after his bike was hit by a car at Perampra Bypass.