മുയിപ്പോത്ത്: ചെറുവണ്ണൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് നിര്‍വ്വഹിച്ചു.
നീതിയുടെ പക്ഷത്ത് നില്ക്കുന്നവര്‍ പലസ്തീന്‍ ജനതയോടൊപ്പമായിരിക്കുമെന്ന മഹാത്മാഗാന്ധിയുടെ സുചിന്തിത നിലപാടിനെയും ഭാരതത്തിന്റെ അഭിമാനകരമായ പാരമ്പര്യത്തെയും അപമാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
അധികാരം നിലനിര്‍ത്താന്‍ ഏത് നീചപ്രവര്‍ത്തിയും ചെയ്യുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോഡിയുടെ കൂട്ടുകാരനായതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അബ്ദുല്‍ കരീം കോച്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ പി സുരേന്ദ്രന്‍, യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാന്‍ എന്നിവര്‍ പ്രഭാഷണം നടത്തി.
ഒ മമ്മു, എന്‍.എം കുഞ്ഞബ്ദുല്ല, പി.കെ. മൊയ്തീന്‍, കെ.കെ. നൗഫല്‍, സി.പി. കുഞ്ഞമ്മദ്, കെ.ടി.കെ കുഞ്ഞമ്മദ്, പി. കുഞ്ഞമ്മദ് ഹാജി, ഖാസിം ആവള, ഇല്ല്യാസ് ഇല്ലത്ത്, കെ. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
റാലിക്ക് കെ.പി അഫ്‌സല്‍, ആര്‍.എം ത്വാഹിറ, പി. മുംതാസ്, ഇ.കെ. സുബൈദ, എ.കെ. യൂസുഫ് മൗലവി, കെ. മൊയ്തു, എം.ടി. മുഹമ്മദ്, സി.എം അബൂബക്കര്‍, ബക്കര്‍ മൈന്തൂര്, കെ.കെ. മജീദ്, ഷാഫി ചെറുവണ്ണൂര്‍, എച്ച്.വി റഷീദ്, എന്‍. യൂസുഫ് ഹാജി, ബി.എം മുസ്സ, അമ്മദ് കരിങ്ങാടുമ്മല്‍, ടി. നിസാര്‍, പി. മൊയ്തു, എം.ടി. ഹസ്സന്‍, ടി. അബ്ദുറഹിമാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
എം.വി മുനീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കുനീമ്മല്‍ മൊയ്തു നന്ദിയും പറഞ്ഞു.
The Muslim League organized the Palesthine Solidarity Conference